ഷാഫി പറമ്പില്‍ എംപിക്കു മര്‍ദനം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കല്‍പ്പറ്റ: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി നഗരത്തില്‍ പ്രകടനവും ദേശീയപാത ഉപരോധവും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. അരുണ്‍ദേവ്, സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, മുത്തലിബ് പഞ്ചാര, ഡിന്റോ ജോസ്, മുഹമ്മദ് ഫെബിന്‍, എം.ബി. വിഷ്ണു, ആഷിക് വൈത്തിരി, രമ്യ ജയപ്രസാദ്, പ്രതാപ് കല്‍പ്പറ്റ, ലിറാര്‍ പറളിക്കുന്ന്, സുനീര്‍ ഇത്തിക്കല്‍, അര്‍ജുന്‍ദാസ്, അഫിന്‍ ദേവസ്യ, ജോബിന്‍ ആന്റണി, ഷമീര്‍ വൈത്തിരി, ആല്‍ബര്‍ട്ട് ആന്റണി, ഷബീര്‍ പുത്തൂര്‍വയല്‍, കെ.ബി. ഷൈജു, രഞ്ജിത്ത് ബേബി, എം.വി. ഷനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply