October 14, 2025

ഹോംസ്റ്റേയില്‍ പണം വെച്ച് ശീട്ടുകളി; 11 പേര്‍ പിടിയില്‍

0
site-psd-235

By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ഹോം സ്റ്റേയില്‍ പണം വെച്ച് ശീട്ടുകളിച്ച 11അംഗ സംഘം പിടിയില്‍. ബുധനാഴ്ച വൈകീട്ടോടെ ചേര്യംകൊല്ലി കൂടംകൊല്ലിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളിസംഘം കുടുങ്ങിയത്.44 ചീട്ടുകളും 85540 രൂപയും പിടിച്ചു.
ബൈരക്കുപ്പ സ്വദേശികളായ , സി.കെ. രാജു(46), റസീന മന്‍സില്‍ കെ.എ. മുസ്തഫ (44), ബത്തേരി ബാലന്‍ (52), വരദൂര്‍, കെ. അജ്മല്‍ (37), വൈത്തിരി കൊടുങ്ങഴി മിസ്ഫര്‍ (32), മേപ്പാടി നൗഷാദ് (47), റിപ്പണ്‍ ഷാനവാസ് (35), കൊളഗപ്പാറ ഷബീര്‍അലി (46), മേപ്പാടി പൗലോസ്(69), അഞ്ച്കുന്ന് അബ്ദുള്‍ നാസര്‍ (32), ചെറുകര സനീഷ്(32) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്.എസ്.ഐ കെ. മുഹമ്മദലി, എ.എസ്.ഐ അബ്ദുള്‍ ബഷീര്‍ തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *