വൈവിധ്യമാര്‍ന്ന രുചി കൂട്ട് ഒരുക്കി അങ്കണ്‍വാടി ഹെല്‍പ്പര്‍മാര്‍

മാനന്തവാടി: ഐസിഡിഎസ് മാനന്തവാടിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ അങ്കന്‍വാടികള്‍ക്കായി പോഷണ്‍മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലാണ് വിത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയത്. ബഡ്ജറ്റ് മെനുവില്‍ ഉള്‍പ്പെടുത്തി ഒരു കുടുംബത്തിലെ ഒരാള്‍ക്ക് കഴിക്കാന്‍ കഴിയുന്ന പോഷക മൂല്യമുള്ള സമീകൃത ആഹാരം തയ്യാറാക്കുക എന്നതായിരുന്നു മത്സരത്തിലെ പ്രധാന നിബന്ധന.നഗരസഭ ചെയര്‍ പേഴ്സണ്‍ സി.കെ രത്നവല്ലി മത്സരം ഉദ്ഘാടനം ചെയ്തു.പ്രാദേശികമായി ലഭിക്കുന്നതും, ചിലവ് കുറഞ്ഞതുമായ വിഭവങ്ങള്‍ ഉപയോഗിച്ച് 100 ഓളം ഇനങ്ങളാണ് ഇവര്‍ തയ്യാറാക്കിയത്.
ചെറു ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള വിവിധ തരം ഭക്ഷണങ്ങള്‍, പായസങ്ങള്‍, ശംഖ് പുഷ്പം ജ്യുസ്, ചെമ്പരത്തി, ഇല പുട്ട് എന്നിവയെല്ലാം വിഭവങ്ങളില്‍ ഏറെ ശ്രദ്ധേയമായവയായിരുന്നു, ഇത്തരത്തിലുള്ള ഭക്ഷണക്രമത്തെ കുറിച്ച് സമൂഹത്തിന് കൂടി അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് ഐസിഡി എസ് സൂപ്പര്‍വൈസര്‍ ഇ എ സീത പറഞ്ഞു. ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.മാര്‍ഗരറ്റ് തോമസ്, വി കെ സുലോചന,വല്‍സ മാര്‍ട്ടിന്‍,ഡോളി രഞ്ജിത്ത്, കെ സന്ധ്യ, ഇ എ സീത, ബീന കെ അബ്രഹാം, എ മഞ്ജു അലീന്‍ സ്നേഹ എന്നിവര്‍ സംസാരിച്ചു
Leave a Reply