മീനങ്ങാടിയില്‍ മാനസികാരോഗ്യ പ്രദര്‍ശനം

മീനങ്ങാടി: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ലൂയിസ് മൗണ്ട് ഹോസ്പിറ്റലിലിന്റെയും സഹകരണത്തോടെ പഞ്ചായത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാനസികാരോഗ്യപ്രദര്‍ശനം ഇന്ന് സമാപിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അധ്യക്ഷനായി. സന്തുലിതമായ മനസാണ് സമ്പന്നമായ ജീവിതത്തിന്റെ അടിസ്ഥാനം, സഹായം തേടുന്നത് ബലഹീനതയല്ല; ധൈര്യത്തിന്റെ അടയാളമാണ്, മനസിനെ കേള്‍ക്കുക, മനസിനെ കരുതുക എന്നീ സന്ദേശങ്ങളുമായാണ് പ്രദര്‍ശനം.
കൗണ്‍സലിംഗ്, അഭിരുചി നിര്‍ണയ ക്യാമ്പ്, പഠന വൈകല്യ നിര്‍ണയ ക്യാമ്പ്, പോസ്റ്റര്‍ പ്രദര്‍ശനം, ലഹരിവിരുദ്ധ പരിപാടികള്‍ പൊതുചര്‍ച്ച, സംവാദം എന്നിവ അനുബന്ധ പരിപാടികളാണ്.ഡോ.അഷ്റഫ്, ഡോ.ബാവ പാലുകുന്ന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. അന്‍വര്‍ സാദത്ത്, ആര്‍കൈഎസ്‌കെ കൗണ്‍സലര്‍ ഹര്‍ഷ, ലൂയിസ് മൗണ്ട് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസ് മാത്യു, മദര്‍ സുപ്പീരിയര്‍ എല്‍സ ടോം, സെന്റ് ഗ്രിഗോറിയസ് ടീച്ചര്‍ ട്രെയിനിംഗ് കോളഡ് പ്രിന്‍സിപ്പല്‍ ടോമി, ഗവ.കോമേഴ്സ്യല്‍ ഇന്‍സ്റ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സിന്‍ഡ്രല്ല എന്നിവര്‍ പ്രസംഗിച്ചു. ലൂയിസ് മൗണ്ട് ഹോസ്പിറ്റല്‍ സൈക്കോളജിസ്റ്റ് അന്‍വിന്‍ സോയി ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Leave a Reply