ക്ഷേമനിധി ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഒക്ടോബര്‍ 16ന്

കല്‍പ്പറ്റ: ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഒക്ടോബര്‍ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വയനാട് ജില്ലയിലെ ആറ് ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.പ്രക്ഷോഭത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി നിര്‍വഹിക്കും.നേതൃയോഗം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് സലാം മീനങ്ങാടി അധ്യക്ഷന്‍ ആയിരുന്നു. ബി സുരേഷ് ബാബു,ടി എ റെജി, സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, എന്‍ കെ ജ്യോതിഷ് കുമാര്‍, കെ ടി നിസാം, മണി പാമ്പനാല്‍, ലത്തീഫ് മാടായി തുടങ്ങിയവര്‍ പ്രസംഗിച്ചു
ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക, ഫലപ്രദമായ രീതിയില്‍ ഇഎസ്ഐ ചികിത്സാ പദ്ധതി നടപ്പിലാക്കുക, വിദ്യാഭ്യാസം, വിവാഹം,ചികിത്സ, മരണാനന്തര ചെലവുകള്‍ക്കായുള്ള ക്ഷേമനിധി വിതരണം സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, ചുമട്ടുതൊഴിലാളികള്‍ക്ക് 26 അഅനുവദിക്കുന്നത് ജില്ലാ ക്ഷേമ ബോര്‍ഡുകളുടെ അഭിപ്രായം കൂടി പരിഗണിച്ചു നടപ്പിലാക്കുക , എന്‍എഫ് എസ്,സിവില്‍ സപ്ലൈസ്,എഫ്സിഐ, ബീവറേജസ് ഗോഡൗണുകളിലെ സുരക്ഷ വര്‍ധിപ്പിക്കുകയും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുകയും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരാര്‍ നടപ്പാക്കുകയും ചെയ്യുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും, അവരെ ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുക തുടങ്ങി 12 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയിലെ കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി,പനമരം,മീനങ്ങാടി, പുല്‍പ്പള്ളി ക്ഷേമനിധി ബോര്‍ഡ് ഓഫീസുകള്‍ക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്.
മാനന്തവാടിയില്‍ ടി എ റെജി, ബത്തേരിയില്‍ ഉമ്മര്‍ കുണ്ടാട്ടില്‍, പുല്‍പ്പള്ളിയില്‍ മണി പാമ്പനാല്‍, മീനങ്ങാടിയില്‍ സലാം മീനങ്ങാടി, പനമരത്ത് കെ ടി നിസാം തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും. പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാന്‍ ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും അതാത് മേഖലകളിലെ ഉപസമിതിക്ക് കീഴില്‍ വരുന്ന എല്ലാ തൊഴിലാളികളും അന്ന് ജോലി ഒഴിവാക്കി പ്രക്ഷോഭത്തില്‍ പങ്കുചേരണമെന്നും ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐഎന്‍ടിയുസി വയനാട് ജില്ലാ നേതൃയോഗം അഭ്യര്‍ത്ഥിച്ചു.
Leave a Reply