ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

തൃക്കൈപ്പറ്റ : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുട്ടില്‍ ഡബ്ല്യു. എം. ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എം. എസ്. ഡബ്ല്യു ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ തൃക്കൈപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സീനിയര്‍ ടീച്ചിങ് അസിറ്റന്റ് റിനിയുടെ അധ്യക്ഷയായി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് വിജയന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപകരായ അബ്ദുല്‍ ഗഫൂര്‍, ഫര്‍ഹാന, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളായ അബ്ദുല്‍ ഫഹദ്, ലിയാന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.വിദ്യാര്‍ഥികളില്‍ മാനസികാരോഗ്യ ബോധം വളര്‍ത്തുക, മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ മേഘ്‌ന പി എസ് കുട്ടികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. അനുബന്ധമായി ഫ്‌ലാഷ് മോബ്, മൂകാഭിനയം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.
Leave a Reply