October 13, 2025

ഗുണഭോക്തൃ ലിസ്റ്റിലെ പരാതികള്‍ പരിഗണിക്കുമെന്ന് മന്ത്രി കെ. രാജന്‍

0
site-psd-294

By ന്യൂസ് വയനാട് ബ്യൂറോ

ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. ആദ്യഘട്ടില്‍ 402 കുടുംബങ്ങളെയും രണ്ടാം ഘട്ടത്തില്‍ 49 കുടുംബങ്ങളെയും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.ദുരന്തം നേരിട്ട് ബാധിക്കാത്തവരുടെ പട്ടികയിലെ ആളുകളുടെ ആവശ്യങ്ങള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റിയും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത ബാധിത മേഖലയിലെ ഒരു പ്രദേശത്തോടും സര്‍ക്കാറിന് പ്രത്യേക വിരോധമില്ലെന്നും എല്ലാവരെയും ചേര്‍ത്തുപ്പിടിക്കുമെന്നും ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ ഒരു ദുരന്തബാധിതനെയും കടത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *