സിപിഐഎം കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ വാഗ്ദാനലംഘനത്തിനും വികസനമുരടിപ്പിനും അഴിമതിക്കുമെതിരെ
സിപിഐഎം തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ കാല്‍നട പ്രചരണ ജാഥ സമാപിച്ചു.തലപ്പുഴയില്‍ന ടന്ന സമാപന പൊതുയോഗം സിപിഎം ഏരിയ സെക്രട്ടറി പി.ടി ബിജു ഉദ്ഘാടനം ചെയ്തു.പി.ബി.സിനു അദ്ധ്യക്ഷനായി.ഞായറാഴ്ച രാവിലെ യവനാറുകുളത്ത് നിന്ന് ആരംഭിച്ച ജാഥ കഴക്കോട്ടൂര്‍,കുളങ്ങോട്,വെണ്‍മണി, കണ്ണോത്ത് മല, തവിഞ്ഞാല്‍ 44 സ്വീകരണങ്ങള്‍ക്ക് ശേഷമാണ് തലപ്പുഴയില്‍ എത്തിച്ചേര്‍ന്നത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥക്യാപ്റ്റന്‍ ബാബു ഷജില്‍ കുമാര്‍, വൈസ് ക്യാപ്റ്റന്‍ അനിഷ സുരേന്ദന്‍, മാനേജര്‍ എന്‍.ജെ. ഷജിത്ത് ജാഥാംഗങ്ങളായ ടി.കെ പുഷ്പന്‍, എന്‍.എം ആന്റണി , ടി.കെ അയ്യപ്പന്‍, വി.ആര്‍ വിനോദ്, ബന്നി ആന്റണി, പി.കെ ജയനാരായണന്‍, ങഞ പ്രഭാകരന്‍, വിപിന്‍. കെ,സമാപന യോഗത്തില്‍ രജീഷ എന്നിവര്‍ സംസാരിച്ചു.
Leave a Reply