തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണ ജാഥ 25ന്

കല്‍പ്പറ്റ:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയും യൂത്ത് വിങ്ങും സംയുക്തമായി വാഹന പ്രചരണ ജാഥ നടത്തുമെന്ന് ജില്ല കമ്മറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് പി എം ജോര്‍ജ് അധ്യക്ഷനായി.ഒക്ടോബര്‍ 25ന് രാവിലെ 9 മണിക്ക് വടുവഞ്ചാലില്‍ നിന്ന് ആരംഭിക്കുന്ന ജാഥ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലായി 40 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം 27ന് പുല്‍പള്ളിയില്‍ സമാപിക്കും.സമാപന സമ്മേളനം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍ ഉദ്ഘാടനം ചെയ്യും.
ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ അമരക്കുനിയില്‍ നിന്നു മലയണ്ണാനെ വേട്ടയാടി എന്ന് പറഞ്ഞ് പാവപ്പെട്ട കര്‍ഷകരായ ജയന്‍ പുളിക്കല്‍, രാജന്‍ പുളിക്കല്‍, ഷിനോ കുയിപ്പില്‍ എന്നിവരുടെ പേരില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പാവപ്പെട്ട കര്‍ഷകരുടെ പേരില്‍ നിരന്തരം കള്ളക്കേസുകകള്‍ ചുമത്തി ജയിലില്‍ അടക്കുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിലപാടിന് എതിരെ യോഗം പ്രതിഷേധിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് പള്ളിയാല്‍, ജില്ല ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ മടക്കിമല, ജില്ലാ വര്‍ക്കിങ് സെക്രട്ടറി സിപി അഷ്‌റഫ്, ജില്ലാ സെക്രട്ടറി ബിജു പൂകൊമ്പില്‍, കല്‍പറ്റ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ കെപി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോഡിനേറ്റര്‍ സനീഷ് മീനങ്ങാടി, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ വലരിയില്‍,മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി ഹൈദ്രോസ് തങ്ങള്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഹാരിസ് തോപ്പില്‍,റഷീദ് പാറമ്മല്‍ , മുഹമ്മദ്അലി ടി. എം , സി മൊയ്തു മാസ്റ്റര്‍, കല്‍പറ്റ മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കെ.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും വയനാട് ജില്ലയോട് കാണിക്കുന്ന അവഗണ അവസാനിപ്പികുക , വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, വയനാട് മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥലത്ത് സ്ഥാപിക്കുക,
പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ ഥ്യമാക്കുക, ചൂരല്‍മല പുനരധിവാസ പദ്ധതി ഉടന്‍ നടപ്പിലാക്കുക, മുണ്ടക്കൈ ചൂരല്‍മല നിവാസികളുടെ ബാങ്ക് ലോണുകള്‍ എഴുതിത്തള്ളുക, വയനാട്ടിലെ പാവപ്പെട്ട കൃഷിക്കാരുടെയും കച്ചവടക്കാരുടെയും ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുക, കാടും നാടും വേര്‍തിരിച്ചു വയനാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍.
Leave a Reply