October 14, 2025

കേരളമുസ്ലിം ജമാഅത്ത് മഹല്ല് സാരഥി സംഗമം നടത്തി

0
site-psd-296

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വിദ്യാഭ്യാസം,തൊഴില്‍ തുടങ്ങിയ മേഖലകളില്‍ മഹല്ലുകള്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും മഹല്ല് നേതൃത്വത്തിന് ഇതില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ മഹല്ല്‌സാരഥി സംഗമത്തില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബത്തേരി മര്‍കസുദ്ദഅവയില്‍ നടന്ന സംഗമം സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി.ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ഒ അഹമദ്കുട്ടിബാഖവി അദ്ധ്യക്ഷനായി.

രാജ്യത്തെ വിവിധ മത പിന്നാക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ തുല്യത കൈവരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തിച്ചേരുന്നത്. കേരളമുസ്ലിം ജമാഅത്ത് ഇതിനായുള്ളു വിവിധ പദ്ധതികളാണ് സമസ്ത സെന്റിനറിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു .

അലിമുസ്ലിയാര്‍ വെട്ടത്തൂര്‍,എസ്.ശറഫുദ്ദീന്‍,കെ. എ സലാം ഫൈസി,കെ. എസ്.മുഹമ്മദ് സഖാഫി,കെ.കെ.മുഹമ്മദലി ഫൈസി,ലത്തീഫ് കാക്കവയല്‍,ഇ.പിഅബ്ദുല്ല സഖാഫി,ആലാന്‍ അന്ത്രുഹാജി,എസ്.അബ്ദുല്ല,പി സി അബുശ്ശദ്ദാദ്,സി എച്ച് നാസര്‍ മാസ്റ്റര്‍ ,സയ്യിദ് ഹാശിം തങ്ങള്‍,ഹംസ ഹ്സനി,സൈത് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *