127 വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ശൗചാലയം: മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നല്‍കി: കെഎസ്യു
കല്‍പ്പറ്റ: തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 127 ഓളം വരുന്ന വിദ്യാര്‍ത്ഥിനികളുടെ അതിശോചനീയാവസ്ഥയും ആവശ്യമായ ശൗചാലയ സംവിധാനം പോലുമില്ലാത്ത വിഷയങ്ങളും ചൂണ്ടിക്കാണിച്ച് കെഎസ്യു വയനാട് ജില്ലാ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷനും, ദേശീയ ബാലാവകാശ കമ്മീഷനും പരാതി നല്‍കിയതായി കെ എസ് യു പ്രസ്താവിച്ചു.അടിസ്ഥാനപരമായിട്ടുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാത്ത രീതിയിലാണ് ഏറെക്കാലമായ ഈ വിദ്യാര്‍ത്ഥിനികള്‍ കഴിയുന്നത്. മന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ ആയിരുന്നിട്ട് പോലും വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗതി വന്നത് തികച്ചും മന്ത്രിയുടെ നിരുത്തരവാദിത്വം ആണ് പ്രകടമാകുന്നതെന്നും കെഎസ്യു.
മന്ത്രി സകലമാന സൗകര്യങ്ങളും ആസ്വദിക്കുമ്പോള്‍ തന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ അതും മന്ത്രിയുടെ വകുപ്പിന്റെ കീഴില്‍ വരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ഗതി വരുന്നത് തികച്ചും വേദനാജനകമാണ്. ഈ വിഷയം കണ്ടില്ല എന്ന് നടിക്കാനാണ് ഭാവമെങ്കില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി കേരള വിദ്യാര്‍ത്ഥി യൂണിയന്‍ മുമ്പോട്ട് വരുന്നതാണ് . അതിന്റെ ആദ്യഘട്ടമായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും കെഎസ്യു പരാതി നല്‍കിയതെന്നും നേതൃത്വം വ്യക്തമാക്കി.





Leave a Reply