May 4, 2026

കാര്‍ഷിക കോളേജിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി

0
site-psd--640
By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയല്‍: കാര്‍ഷിക സര്‍വകലാശാലയിലെ അനധികൃത ഫീസ് വര്‍ധനയ്‌ക്കെതിരെ അമ്പലവയല്‍ കാര്‍ഷിക കോളേജിലേക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി.എസ്എഫ്ഐ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് ആദര്‍ശ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അപര്‍ണ ഗൗരി, ജില്ലാ വൈസ് പ്രസിഡന്റ് അക്ഷയ് പ്രകാശ്, മുഹമ്മദ് ഷിബിലി, എ അബിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.അമ്പലവയല്‍ സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.

വിദ്യാര്‍ഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ്പിന്‍വലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാര്‍ തീരുമാനം സര്‍വകലാശാല നിയമങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തി.
എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി നടത്തിയ വിവിധ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് ഇന്നു മാര്‍ച്ച് നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *