ക്വിസ് മത്സരം സംഘടിപ്പിച്ചു
ഏച്ചോം: വയനാട് ജില്ലാ എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം (WizKid Championship 2025-26) സംഘടിപ്പിച്ചു. പൊതു വിജ്ഞാനം, ആനുകാലികം, ഇന്ത്യൻ ചരിത്രം, രാഷ്ട്രീയം, കല, കായികം, സിനിമ, എസ്.പി.സി പദ്ധതി, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ ഇന്ന്ഏച്ചോം സർവോദയ സ്കൂളിൽനടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. ക്വിസ് മാസ്റ്റർ അബ്ദുൾ സലാം നേതൃത്വം നൽകിയ പരിപാടിയിൽ 37 സ്‌കൂളുകളിൽ നിന്നായി 40 ടീമുകൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ എം ജി എം എച് എസ് എസ് മാനന്തവാടി ഒന്നാം സ്ഥാനവും എസ് സി എച്ച് എസ് എസ്, പയ്യമ്പള്ളി, ജി എച്ച് എസ് എസ് തരുവണ എന്നീ സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നാം സ്ഥാനം നേടി. ഹയർസെക്കൻഡറി സ്കൂൾ വിഭാഗം മത്സരത്തിൽ എസ് സി എച്ച് എസ് എസ് ദ്വാരക ഒന്നാം സ്ഥാനവും, ഏചോം സർവോദയ സ്കൂൾ രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് മീനങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എസ്പിസി ജില്ലാ നോഡൽ ഓഫീസർ (അഡീഷണൽ എസ്.പി) എൻ.ആർ ജയരാജ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിച്ചു. കമ്പളക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി സി റോയി, എസ് പി സി അസി. നോഡൽ ഓഫീസർ കെ മോഹൻദാസ്, ജനമൈത്രി അസി. നോഡൽ ഓഫീസർ കെ എം ശശിധരൻ, സർവോദയ സ്കൂൾ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ സിസ്റ്റർ ബീന, ഹൈസ്കൂൾ വിഭാഗം പ്രധാനധ്യാപിക സിസ്റ്റർ ക്ലാര എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.





Leave a Reply