October 5, 2026

പുഴയിൽ വീണ്പ തിനാല് വയസുകാരൻ മുങ്ങി മരിച്ചു 

0
IMG_20251101_192520
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: പൊഴുതന ആനോത്ത് മുത്താറികുന്ന് ഭാഗത്ത് പതിനാലുകാരൻ പുഴയിൽ മുങ്ങി മരിച്ചു. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആര്യദേവിന്റെ അച്ഛൻ അനിലിന്റെ ഒന്നാം ചരമവാർഷിക ചടങ്ങുകൾക്കായി ഇളയച്ഛന്റെ പെരുങ്കോടയിലെ വീട്ടിലെത്തിയതായിരുന്നു ആര്യദേവ്. തുടർന്ന് സുഹൃത്തുക്കളോടൊപ്പം കളിക്കവെ പുഴയിൽ പോയ ബോൾ എടുക്കാനായി പുഴയിലിറങ്ങുകയും അപകടത്തിൽപ്പെടുകയുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു മണിക്കൂറിന് മുകളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് പുഴയിലകപ്പെട്ട കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രമ്യയാണ് അമ്മ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *