August 25, 2026

സംസ്ഥാനതല ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്

0
IMG_20251101_193805
By ന്യൂസ് വയനാട് ബ്യൂറോ

ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളിൽ മലയാളഭാഷ ഉപയോഗം സാർവത്രികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷ വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീക്ക് പുരസ്കാരം കൈമാറി. ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രികയുമാണ് പുരസ്കാരം.

 

സംസ്ഥാനത്ത് മികച്ച രീതിയിൽ ഭരണഭാഷ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ജില്ലാ വിഭാഗത്തിലാണ് വയനാട് അവാർഡിന് അർഹമായത്. എല്ലാ ഓഫീസുകളിലെയും ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യൽ, വെബ് സൈറ്റുകൾ ദ്വിഭാഷയിൽ പരിപാലിക്കൽ, ഓഫീസ് ബോർഡുകൾ, ഉദ്യോഗസ്ഥരുടെ പേര് എന്നിവ മാതൃഭാഷയിൽ പ്രദർശിപ്പിച്ചത്, ഓഫീസ് തസ്തിക മുദ്രകൾ ദ്വിഭാഷയിൽ തയ്യാറാക്കിയത്, ഭരണഭാഷ പരിശീലനം, മലയാളം ടൈപ്പിങ് പരിശീലനം, 2022ലെ ലിപി പരിഷ്കരണം, ഭാഷാമാറ്റ പുരോഗതി റിപ്പോർട്ട് തുടങ്ങിയവരുടെ അടിസ്ഥാനത്തിലാണ് ജില്ലയ്ക്ക് പുരസ്കാരം ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *