May 2, 2026

സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേള: സിനദില്‍ സിദാന്‍ എമെര്‍ജിങ് പ്ലെയര്‍

0
site-psd-43
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേളയില്‍ ഫുട്ബോള്‍ മത്സരത്തില്‍ വയനാട് ജില്ലാ 14 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വിഭാഗത്തില്‍ ‘എമെര്‍ജിങ്ങ് പ്ലെയറായി സിനദില്‍ സിദാന്‍. തലപ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.തിരുവനന്തപുരത്താണ് ഇന്‍ക്ലൂസീവ് കായിക മേള നടന്നത്.കഴിഞ്ഞ വര്‍ഷവും മാനന്തവാടി ബിആര്‍സി ടീമിലൂടെ ജില്ലക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.തലപ്പുഴ ചുങ്കം സ്വദേശികളായ വല്ലത്ത് നൗഫലിന്റെയും നാജിറ യുടെയും മകനാണ്.

ജന്മനാ ഇടതുകൈ ഭാഗികമായി മാത്രമുള്ള സിനദില്‍ സിദാന്‍ ഫുട്‌ബോളില്‍ അതീവ തല്‍പ്പരനായിരുന്നു. ടീം ക്യാപ്റ്റനായ സിനദില്‍ നിരവധി ക്ലബ്ബുകള്‍ക്കും ടീമുകള്‍ക്കും വേണ്ടി കളിച്ചിട്ടുണ്ട്. മഹാത്മാ പഞ്ചാരക്കൊല്ലി, ലോഡ്സ് കണിയാരം എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചുവരുന്നു. തലപ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായികാധ്യാപകന്‍ ഡെന്നിസ് ജോസഫ്, കണിയാരം ലോഡ്സ് അക്കാദമിയിലെ ജോബിഷ് പിയടി എന്നിവര്‍ ഇപ്പോള്‍ ഫുട്ബോള്‍ പരിശീലിപ്പിച്ചുവരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *