May 23, 2026

ലാബ് ടെക്‌നീഷ്യന്മാരുടെ തൊഴില്‍ സുരക്ഷിതത്വം  ഉറപ്പുവരുത്തണം:കെ.പി.എം.ടി.എ

0
site-psd-54
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ :കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍ അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷനും തുടര്‍ വിദ്യാഭ്യാസ പരിപാടിയും സംസ്ഥാന ഭാരവാഹികളെ ആദരിക്കലും ജില്ലാ വ്യാപാര ഭവനില്‍ നടത്തി.നിയമ നിര്‍മ്മാണങ്ങളുടെ പേരില്‍ പാരാ മെഡിക്കല്‍ ജീവനക്കാരുടെ സേവനങ്ങളെ വിസ്മരിക്കുന്ന പ്രവണത തിരുത്തേണ്ടതാണെന്നും തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുതണമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരളാ പ്രൈവറ്റ് ടെക്‌നീഷ്യന്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെരീഫ് പാലോളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് വിന്‍സി ബിജു അദ്ധ്യക്ഷനായി.

കേരളാ ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ് മെന്റ് ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സ്‌ക്യൂട്ടിവ് ഓഫീസര്‍ ഇന്ദു എ.കെ പാരാമെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ക്ഷേമനിധി സേവനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. എം എസ് സി . എം. എല്‍.ടി. ലാബ് ഡയഗ്‌നോസിസ് എന്ന വിഷയത്തില്‍ പി. സജീവ് കുമാര്‍ ക്ലാസെടുത്തു.

ജില്ലാ സെക്രട്ടറി അഭിലാഷ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ തങ്കച്ചന്‍ , സംസ്ഥാന വൈസ് പ്രസിഡണ്ട് അസ്ലം മെഡിനോവ ‘ സംസ്ഥാന കമ്മറ്റിയംഗം ലൂസി സുരേന്ദ്രന്‍ ‘ കല്‍പ്പറ്റ ഏരിയ പ്രസിഡണ്ട് ഗ്രേസി ജോണ്‍, റെനീഷ് കെ.ജെ. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ജില്ലാ ട്രഷറര്‍ പി.എസ് സുനിതാ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *