August 4, 2026

വാളത്തൂരിലെ വന്യ മൃഗ ആക്രമണം:ശാശ്വത പരിഹാരം കാണുകയും, നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം: ആം ആദ്മി പാര്‍ട്ടി

0
site-psd-55
By ന്യൂസ് വയനാട് ബ്യൂറോ

 

റിപ്പണ്‍: വാളത്തൂരിലെ നിരന്തരമായ വന്യമൃഗ സാന്നിധ്യവും, വന്യമൃഗ ആക്രമണവും മൂലം പ്രദേശവാസികള്‍ ഭീതിയിലാണ്. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും വന്യമൃഗത്തെ പിടികൂടാന്‍ സംവിധാനങ്ങള്‍ ക്രമീകരിക്കുകയും, നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ യുസഫ് നടുത്തൊടി മുഖ്യ പ്രഭാഷണം നടത്തി. സല്‍മാന്‍ എന്‍, നിഅ്മത് പിച്ചന്‍, മന്‍സൂര്‍ അലി പി. കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ്, പോള്‍സണ്‍ കെ.എം,പത്മരാജ്, നജ്മുദ്ദീന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും നഷ്ട പരിഹാര തുക ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *