വീട്ടമ്മമാര്‍ക്ക് സൗജന്യ പി എസ് സി പരിശീലനം: വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുമന്ദം: സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെണ്‍കുട്ടികള്‍, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ വലിയൊരു ശതമാനം പെണ്‍കുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തില്‍ ഒതുങ്ങി പോകുന്നത് സര്‍വ്വസാധാരണമാണ്. ഇവരുടെ സ്വപ്നം തിരിച്ചുകൊണ്ടു വരുന്നതിനും സര്‍ക്കാര്‍ ജോലിയിലേക്ക് ഇവരെ എത്തിക്കുന്നതിനും വേണ്ടി വലിയ ഒരു കാല്‍വെപ്പ് നടത്തുകയാണ് വിജയ ജ്യോതി എന്ന പേരില്‍ വീട്ടമ്മമാര്‍ക്ക് വേണ്ടി ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലന പരിപാടിയിലൂടെ തരിയോട് ഗ്രാമപഞ്ചായത്ത്.ഉദ്ഘാടനം കര്‍മ്മം കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു.
വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിരവധി വീട്ടമ്മമാര്‍ക്ക് ഗുണപ്രദമാകുന്ന ഈ പദ്ധതി ഇത്തരത്തില്‍ ഒരു പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ നിരവധി വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സിജി വയനാട് ചാപ്റ്റര്‍ ഐജിസി വയനാട് ആണ് നിര്‍വഹണ ഏജന്‍സി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സി കെ റസാക്ക് സ്വാഗതവും ഐജിസി കോഡിനേറ്റര്‍ മജീദ് തേനേരി നന്ദിയും പറഞ്ഞു.





Leave a Reply