May 6, 2026

ഡോ.എ.പി.ജെ അബ്ദുല്‍ കലാം സര്‍വ്വ ശ്രേഷ്ട്ട് സമ്മാന്‍ കലാമണ്ഡലം റെസ്സി ഷാജി ദാസിന്

0
site-psd-70
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി :ഡോ. എ.പി.ജെ അബ്ദുല്‍ കലാം സര്‍വ്വ ശ്രേഷ്ട്ട് സമ്മാന്‍ കലാമണ്ഡലം റെസ്സി ഷാജി ദാസിന്.യുവ തലമുറയിലൂടെ ക്ലാസിക്കല്‍ ഡാന്‍സിലൂടെ കലാപരമായ മികവ് അച്ചടക്കം, ചാരുത വളര്‍ത്തിയെടുക്കാന്‍ പ്രചോദനം നല്‍കുകയും, വയനാട്ടിലെ ക്ലാസിക്കല്‍ നൃത്തരംഗത്ത് നല്‍കിയ സമഗ്ര സംഭാവനയ്ക്കുമാണ് ഡോ :എ പി.ജെ അബ്ദുല്‍ കലാം സര്‍വ്വ ശ്രേഷ്ട്ട് സമ്മാന്‍ ലഭിച്ചത്. 30 – വര്‍ഷമായി വയനാട് ജില്ലയില്‍ ചിലങ്ക കലാക്ഷേത്രയില്‍ നൃത്താധ്യാപികയായി നിരവധി വിദ്യാര്‍ത്ഥികള്‍ക്കും, അമ്മമാര്‍ക്കും പരിശീലനം നല്‍കി.പുല്‍പ്പള്ളി,കാരക്കാട്ട് ഷാജി ദാസ് കെ.ഡിയാണ് ഭര്‍ത്താവ്.നര്‍ത്തകരായ മാളവികയും, അനൗഷ്‌കയുമാണ് മക്കള്‍.

ആയിരക്കണക്കിന് നൃത്തപ്രതിഭകളെ സബ്ജില്ലാ, സ്റ്റേറ്റ്, സോണ്‍ കലോത്സവങ്ങളില്‍ കലാമണ്ഡലം റെസ്സി ഷാജീദാസിന്റെ പരിശീലനത്തിലൂടെ നിരവധി വിദ്യാര്‍ത്ഥികളാണ് ഒന്നാം സ്ഥാനം നേടി കലാ പരമായി മുഖ്യധാരയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *