May 6, 2026

ബ്രഹ്‌മഗിരിയില്‍ നടന്നത് സിപിഎം നേതൃത്വത്തിലുള്ള ആസൂത്രിതമായ ഹിമാലയന്‍ കൊള്ള – ടി ജെ ഐസക്

0
site-psd-76
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനങ്ങള്‍ക്കെതിരെയും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെയും ത്രിതല പഞ്ചായത്തുകളുടെ അധികാരവും ഫണ്ടും കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധീഖ് നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രയുടെ മൂന്നാം ദിവസത്തെ യാത്ര പഴയ വൈത്തിരിയില്‍ നിന്നും ആരംഭിച്ചു.അഴിമതിക്കാരെ സംരക്ഷിക്കുന്നതും സിപിഎമ്മാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ടിജെ ഐസക് പഴയ വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.നാളെ രാവിലെ പിണങ്ങോട് നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് വലിയ പൊതുയോഗത്തോടുകൂടി കമ്പളക്കാട് ടൗണില്‍ സമാപിക്കും.

പഴയ വൈത്തിരിയില്‍ നിന്നും ആരംഭിച്ച യാത്ര വൈത്തിരി,ചുണ്ടേല്‍, പൊഴുതന,ആറാംമൈല്‍,കാവുമന്ദം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ കടന്നുവന്ന് പടിഞ്ഞാറത്തറയില്‍ സമാപിച്ചു.ബ്രഹ്‌മഗിരി അഴിമതി സിപിഎം നേതൃത്വത്തില്‍ നടന്ന തട്ടിപ്പിന്റെ മഞ്ഞുമലയുടെ അറ്റം മാത്രം ബ്രഹ്‌മഗിരി അഴിമതിയില്‍ നടന്നത് സിപിഎം നടന്ന ആസൂത്രിതമായ ഹിമാലയം കൊള്ളയാണ് കട്ടതും സിപിഎം മൂടിവെക്കുന്നതും സിപിഎം ഈ വിഷയത്തില്‍ കേസെടുക്കാതെ അഴിമതിക്കാരെ സംരക്ഷിക്കുന്നതും സിപിഎമ്മാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ടിജെ ഐസക് പഴയ വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു

ഇന്നത്തെ യാത്രയില്‍ സജീവ് ജോസഫ് എംഎല്‍എ,മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്,രമ്യ ഹരിദാസ് എക്‌സ് എം പി,വിദ്യാബാലന്‍, ജാഥ വൈസ് ക്യാപ്റ്റന്‍ ടി ഹംസ,ജാഥ മാനേജര്‍ പി പി ആലി,ജാഥ കോഡിനേറ്റര്‍ മാരായ പോള്‍സണ്‍ കൂവക്കല്‍,സലിം മേമന,ബി സുരേഷ് ബാബു,ഹാരിസ് കണ്ടിയന്‍,ഉള്‍പ്പെടെയുള്ള വിവിധ നേതാക്കന്മാര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *