യോഗാ ഹാള്‍ ഉദ്ഘാടനം ചെയ്തു
തരിയോട്: സര്‍ക്കാര്‍ മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ യോഗാ ഹാള്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷനായി. നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് സൗകര്യപ്രദമായ രീതിയില്‍ യോഗാ ഹാള്‍ നിര്‍മ്മിച്ചത്.എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും പ്രത്യേകമായി നിയമിച്ച യോഗ ഇന്‍സ്ട്രക്ടറുടെ കീഴില്‍ സൗജന്യമായി പൊതുജനങ്ങള്‍ക്ക് യോഗ പരിശീലനം ലഭ്യമാകുന്നതാണ്.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിബു വി ജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സൂനാ നവീന്‍, ബീന റോബിന്‍സല്‍, വിജയന്‍ തോട്ടുങ്കല്‍, സിബിള്‍ എഡ്വേര്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രേംകുമാര്‍ സി സ്വാഗതവും ഫാര്‍മസിസ്റ്റ് അബ്ദുല്‍ സമദ് നന്ദിയും പറഞ്ഞു.




Leave a Reply