May 3, 2026

മോഷണം പോയ ഇന്നോവ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

0
site-psd-96
By ന്യൂസ് വയനാട് ബ്യൂറോ

 

കല്ലൂര്‍: ഇവിടെനിന്ന് ഇന്നലെ രാത്രി മോഷണം പോയ ഇന്നോവ കാര്‍ പാടിച്ചിറയ്ക്കടുത്ത് തറപ്പത്ത് കവലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കൊടുവള്ളി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 11 BE 3663 നമ്പര്‍ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. വാഹനത്തിന്റെ ഉള്‍ഭാഗം തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ ഉടമ ബത്തേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *