ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
ഭിന്നശേഷിക്കാർക്ക് യു.ഡി ഐ.ഡി കാർഡിന് അപേക്ഷിക്കാം
ജില്ലയിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും ലഭിക്കുന്നതിന് അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാര്‍ എത്രയുംവേഗം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർ ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ, ജനന തിയ്യതി എന്നിവ സഹിതം തൊട്ടടുത്ത അക്ഷയ കേന്ദ്രം മുഖേനെ www.swavlambancard.gov.in വെബ്‍സൈറ്റ് വഴി ഓൺലൈൻ ആയി പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടതില്ല. ആവശ്യമായ രേഖകളോടെ മറ്റൊരാൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഫോൺ : 9387388887 (കൽപ്പറ്റ ബ്ലോക്ക്), 9387388887 (പനമരം ബ്ലോക്ക്), 7034029300 (മാനന്തവാടി ബ്ലോക്ക്), 7034029300 (സുൽത്താൻ ബത്തേരി ബ്ലോക്ക്).
റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം
ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇ-കെവൈസി അപ്‌ഡേഷൻ ചെയ്യാത്തവർക്ക് റേഷൻ ആനുകൂല്യങ്ങൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17 വൈകിട്ട് മൂന്നിനകം കളക്ട്റേറ്റിലെ ഇലക്ഷൻ ഡെപ്യൂട്ടി കളക്റ്ററുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ഫോൺ: 04936 204220
ക്വട്ടേഷനുകൾ ക്ഷണിച്ചു
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സുൽത്താൻബത്തേരി അമ്മായിപ്പാലയിലെ ഗ്രാമീണ കാർഷിക മൊത്ത വിപണനകേന്ദ്രത്തിലെ വാണിജ്യാവശ്യത്തിനുള്ള സിംഗിൾ, ഡബിൾ ഷട്ടർ മുറികളും നാല് കോൾഡ് സ്റ്റോറേജ് മുറികളും വാടകയ്ക്ക് നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 9383471922, 6238876726, 04936-223192
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട് അഞ്ചിനകം കോളജ് ഓഫീസിൽ നേരിട്ട് നൽകണം. ഫോൺ: 8547005077, 04936-246446.





Leave a Reply