പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കണം:കെഎസ്എസ്പിഎ
കല്‍പ്പറ്റ: 12-ാം പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ടി. ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. നിയോജക പ്രസിഡന്റ് കെ.എല്‍. തോമസ് അധ്യക്ഷനായി. മെഡിസെപ്പ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശിഖകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ഇ.ടി.സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.വിപിനചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാല്‍ .എം.കീഴ്ശ്ശേരി , ജി.വിജയമ്മ , ജില്ലാ സെക്രട്ടറി ടി.ജെ.സക്കറിയാസ്, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ആലീസ് കെ. എം , നിയോജക മണ്ഡലം സെക്രട്ടറി കെ.സുരേന്ദ്രന്‍ , ട്രഷറര്‍ കെ.ജി. രവീന്ദ്രന്‍,ടി.ഒ.റെയ്മണ്‍,എന്‍.ഡി ജോര്‍ജ്, പോള്‍.പി.ചെറിയാന്‍ ,പി.എം.ജോസ്,ടി.വി.കൃര്യാക്കോസ്,ടി.കെ. സുരേഷ്, കെ.ശശികുമാര്‍,വി.രാമനുണ്ണി, കെ.സുബ്രമണ്യന്‍, ഒ.എം ജയേന്ദ്രകുമാര്‍, എന്‍.കെ.പുഷ്പലത,ശകുന്തള ഷണ്‍മുഖന്‍,അബു ഏല്യാസ്, വത്സല സുരേന്ദ്രന്‍, ജോസഫ്.സി,കെ.എല്‍.തോമസ്, ടി.കെ. ജേക്കബ്, സി.എം സരസമ്മ, തോമസ് റാന്നപ്പള്ളില്‍, ജോസ്.കെ.എ , രമേശന്‍ മാണിക്യന്‍, ടി. സോമനാഥന്‍ , ജോര്‍ജ് .എം , ഇ.കെ.ഗോപിനാഥന്‍, വി. ആര്‍. വര്‍ഗ്ഗീസ്, ആര്‍. രാമചന്ദ്രന്‍ , ടെസ്സി മാത്യു എന്നിവര്‍ സംസാരിച്ചു.





Leave a Reply