ഐ എന്‍ എല്‍ ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ: പ്രതിപക്ഷത്തിന്റെ നിഷേധാത്മകമായ രാഷ്ട്രീയ നിലപാടുകളെ കേരളം തള്ളി കളയുന്ന തെരഞ്ഞടുപ്പുകളാണ് സമാഗതമായിരിക്കുന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. പ്രസിഡന്റെ എ.പി. അഹമ്മദ് അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് സി.എച്ച് ഹമീദ് മാസ്റ്റര്‍,പി. മുഹമ്മദ്, കെ. കുന്നുമ്മല്‍ മൊയ്തു.ഒ.കെ. മുഹമ്മദലി,കെ.എം.ബഷീര്‍ എന്‍.പി. മൊയ്തു,ഹമീദ് അമ്പലവയല്‍,പി. അഷ്റഫ്,കെ.കനഹ, ജനറല്‍ സെക്രട്ടറി എം.റ്റി. ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.ലോകം ശ്രദ്ധിക്കും വിധം വികസന വിഷയത്തില്‍ കേരളം മുന്നേറുമ്പോള്‍ അത് അംഗീകരിക്കാനോ, എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന ക്ഷേമ പദ്ധതികളെ നിറഞ്ഞ മനസ്സോടെ അംഗീകരിക്കുകയോ ചെയ്യാത്ത കോണ്‍ഗ്രസ്സിനെയും ലീഗിനെയും പാഠം പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പാണ് വരുന്നതെന്ന് കാസിം ചൂണ്ടിക്കാട്ടി.





Leave a Reply