May 4, 2026

ക്യാമ്പസ് സുരക്ഷിതം, ക്ലാസ് റൂം ഹൈടെക്: ബത്തേരി സര്‍വജന സ്‌കൂളില്‍ സി.സി.ടി.വി.യും സ്മാര്‍ട്ട് ക്ലാസ് റൂം ഫര്‍ണിച്ചറുകളും യാഥാര്‍ത്ഥ്യമായി

0
site-psd-119
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ബത്തേരി നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച പുതിയ പദ്ധതികളുടെ ഉദ്ഘാടനം ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന സി.സി.ടി.വി. സംവിധാനവും സ്മാര്‍ട്ട് ക്ലാസ്‌റൂം ഫര്‍ണിച്ചറുകളുമാണ് സ്‌കൂളിന് സ്വന്തമായത്.പി.ടി.എ. പ്രസിഡന്റ് ശ്രീജന്‍ ടി. കെ., സുഭാഷ് ബാബു, സ്മിത ദിനേശ്, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിജി വര്‍ഗ്ഗീസ്, വി.എച്ച്.എസ്.ഇ.പ്രിന്‍സിപ്പല്‍ അമ്പിളി നാരായണന്‍, സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *