സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
ചുള്ളിയോട്:നവംബര്‍ 16 മുതല്‍ 22 വരെ ചുള്ളിയോട് ഗാന്ധി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പ്രകാശനം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തന്‍, ഗാന്ധിസ്മാര ക്ലബ്ബ് സെക്രട്ടറി എല്‍.എ. സോളമന്‍, കെ.ബി. മന്ദന്‍ലാന്‍, ഷാജി ചുള്ളിയോട്, കെ. വിനോദ്, പി.എ.സലിം, കെ. മോഹനന്‍, സദ്ദാം കരടിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply