May 3, 2026

ക്ലബ്ബ് ഇടപെട്ടു;റോഡിലെ കുഴി അടച്ചു

0
site-psd-122
By ന്യൂസ് വയനാട് ബ്യൂറോ

തെങ്ങും മുണ്ട:പുതുതായി പണികഴിപ്പിച്ച റോഡിലെ കുഴി നികത്താന്‍ വൈകിയതിനെ തുടര്‍ന്ന് സ്പന്ദനം ക്ലബ്ബ് ഇടപെട്ട് കുഴി അടപ്പിച്ചു.
പടിഞ്ഞാറത്തറ വെള്ളമുണ്ട റോഡിലാണ് നിര്‍മാണം കഴിഞ്ഞയുടനാണ് വലിയ കുഴി രൂപപ്പെട്ടത്.നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തില്‍ സ്പന്ദനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പിഡബ്ല്യുഡി വകുപ്പ് ഇടപെട്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്.കഴിഞ്ഞ ദിവസങ്ങളായി വാഹന ഗതാഗതത്തിനും യാത്രികര്‍ക്കും അപകട സാധ്യത സൃഷ്ടിച്ചിരുന്ന ഈ കുഴി നികത്തിയതോടെ പ്രദേശവാസികള്‍ ആശ്വാസമായി.പ്രദേശത്തെ പൊതുജന പ്രശ്‌നങ്ങള്‍ക്ക് മുന്‍കൈയെടുത്ത് ഇടപെട്ട സ്പന്ദനം ക്ലബ്ബിന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ പ്രശംസിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *