തേവര്‍ക്കാട്ടില്‍ ജോയിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
ചെന്നലോട്: നാല് പതിറ്റാണ്ടിലേറെ കാലം നവീകരണം കാത്തിരുന്ന തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാര്‍ഡില്‍ ഉള്‍പ്പെട്ട തേവര്‍ക്കാട്ടില്‍ ജോയിപ്പടി റോഡ് നവീകരണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ ടി സിദ്ദിഖ് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ഷമീം പാറക്കണ്ടി നിര്‍വഹിച്ചു.വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അധ്യക്ഷനായി.
വികസന സമിതി അംഗങ്ങളായ ടി ഡി ജോയ്, എ കെ മുബഷിര്‍, സാഹിറ അഷ്‌റഫ്, പ്രദേശവാസികളായ പോക്കര്‍ ഒല്ലാച്ചേരി, സി ടി രജീഷ്, രാമന്‍ മനോജ്, റിസ്വാന്‍ ഓ എ, സജി കൂവക്കല്‍, എന്‍ പി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply