May 4, 2026

പൗള്‍ട്രി ഫാര്‍മേഴ്‌സ് സൊസൈറ്റി രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി എട്ടിന്

0
site-psd-128
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – പൗള്‍ട്രി ഫാര്‍മേഴ്‌സ് സൊസൈറ്റി രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുയോഗവും നവം. 8 ന് രാവിലെ ഒന്‍പത് മണിക്ക് നടവയല്‍ കെ.ജെ.എസ്. ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ സംഘടന ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരണം നടക്കും 11.30 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഒ ആര്‍.കേളു ഉല്‍ഘാടനം ചെയ്യും.ഐ.സി.ബാലകൃഷ്ണണന്‍ എം. എല്‍ .എ.അദ്ധ്യക്ഷത വഹിക്കും.ടി.സി.ദ്ദിഖ് എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തും.

കോഴിഫാമുകള്‍ക്ക് വന്‍കിട നികുതി ചുമത്തുന്നത് ഒഴിവാക്കണം കൂടാതെ മുട്ട കോഴികളുടെ ഗണത്തില്‍ ഇറച്ചി കോഴികളെയും ഉള്‍പ്പെടുത്തണമെന്നാവിശ്യപ്പെട്ട് വിവിധ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയതായും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ഭാരവാഹികളായ ഡേവിഡ് ചെന്ന ലോട്, എല്‍ദോ കാര്യമ്പാടി, ബേബി മറ്റപ്പള്ളി എന്നിവര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *