May 4, 2026

ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തിച്ച മണ്ണുമാന്തിയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തടയുന്നത് അനുചിതം:എകെഇഇഎംഒ

0
site-psd-132
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍നിന്നു ഉടമകള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും ജില്ലയില്‍ എത്തിച്ച ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍, റോളര്‍, ഗ്രെയ്ഡര്‍, അജാക്സ്, ഫോര്‍ക്ക് ലിഫ്റ്റ്, ഹാര്‍വെസ്റ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് തടയുന്നത് അനുചിതമാണെന്ന് അസോസിയേഷന്‍ ഓഫ് കേരള എര്‍ത്ത് മൂവര്‍ എന്റര്‍പ്രണേഴ്സ് ആന്‍ഡ് മെഷീന്‍ ഓപ്പറേറ്റേഴ്സ്(എകെഇഇഎംഒ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യന്ത്രങ്ങളുടെ ഉടമകളോ ജീവനക്കാരോ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് അസോസിയേഷന്‍ നിയമസംരക്ഷണം ഉറപ്പുവരുത്തും.ചെയര്‍മാന്‍ പി. ശ്യാംജിത്ത്, സെക്രട്ടറി എ. ജിബിന്‍ മാത്യു, ട്രഷറര്‍ ശരത് ശിവരാമന്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ.റിനു പി. ബാബു എന്നിവര്‍ പങ്കെടുത്തു.

ഇതര സംസ്ഥാനത്തുനിന്നു കൊണ്ടുവന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അടുത്തകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിലര്‍ സംഘടിതമായി തടയുകയുണ്ടായി. പനമരം കൂളിവയലില്‍ യന്ത്രം ഉടമയുമായ ഓപ്പറേറ്റര്‍ക്ക് മര്‍ദനമേറ്റു. ഈ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. നിയമം വിലക്കാത്ത ഏതു ജോലിയും ഇന്ത്യയില്‍ എവിടെയും ചെയ്യാനും ഉപജീവനം നടത്താനും പൗരന് ഭരണഘടനാദത്തമായ അവകാശമുണ്ട്. ഇതിന്റെ ലംഘനം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇതര സംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകള്‍, ഓപ്പറേറ്റര്‍മാര്‍, സഹായികള്‍ എന്നിവര്‍ അംഗത്വത്തിന് അപേക്ഷിച്ചാല്‍ നിരസിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *