കര്‍ഷക ജാഥക്ക് നാളെ സ്വീകരണം നല്‍കും
മാനന്തവാടി:കാസര്‍ഗോഡ് വെള്ളരി കുണ്ടില്‍ 70 ദിവസമായിനടന്നുവരുന്ന ധര്‍ണാ സമരപ്രഖ്യാപനവുമായി വന്യജീവികള്‍ക്ക് മാത്രമല്ല മനുഷ്യനും ജീവിക്കണം എന്ന മുദ്രാവാക്യവുമായി കര്‍ഷക ഐക്യവേദിയും എച്ച് ആര്‍ സി പി സി പോലുള്ള ഇതര സംഘടനകളും സംയുക്തമായി നാളെ മുതല്‍ 15-11- 25 വരെ കാസര്‍ഗോഡുനിന്ന് എല്ലാ ജില്ലകളിലൂടെയും തിരുവനന്തപുരം വരെ കര്‍ഷക യാത്ര നടത്തുകയും 15 തിയതി മുതല്‍ 100 മണിക്കൂര്‍ ഉപവാസസമരം സെക്രട്ടറിയറ്റിനു മുമ്പില്‍ നടത്തുകയും ചെയ്യുന്നു.ജാഥക്ക് നാളെ മാനന്തവാടിയില്‍ സ്വീകരണം നല്‍കും.കര്‍ഷകരുടെയും വനാതിര്‍ത്തി ജനങ്ങളുടെയും ജീവനും സ്വത്തിനും വനം വകുപ്പ് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി ജെ. ജോണ്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഗോവിന്ദ്രാജ്,ജോണ്‍സണ്‍ ജോര്‍ജ്, രാജേഷ് ടി കെ, ഷിജു ജോസ് , സഫിയ സി ടി എന്നിവര്‍ സംബന്ധിച്ചു.മാനന്തവാടിയിലെ സമാപന യോഗത്തിനു ശേഷം 8-ാം തിയതി പുല്‍പ്പള്ളി,ബത്തേരി, കല്പറ്റ എന്നിവിടങ്ങളില്‍ പര്യടന ശേഷം കോഴിക്കോട് ജില്ലയിലേക്ക് പോകും.





Leave a Reply