മലയന്‍ സമുദായത്തിന്റെ ജില്ലാ സമ്മേളനം 8,9 തിയ്യതികളില്‍
മാനന്തവാടി:വടക്കെ മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും, കഴകങ്ങളിലും കൊണ്ടാടുന്ന തിറ (തെയ്യം) യും ചെണ്ടമേളവും കുലതൊഴിലായി വര്‍ത്തിക്കുന്ന മലയന്‍ സമുദായത്തിന്റെ ജില്ലാ സമ്മേളനം നവം: 8, 9 തിയ്യതികളില്‍ കോട്ടത്തറ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടക്കുമെന്ന് ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ പബ്‌ളിസിറ്റി ചെയര്‍മാന്‍ പ്രദീപ് വയനാട്, സതീശന്‍ പണിക്കര്‍ ച്ചൊവ്വ, ദിനേശന്‍ കാവുമന്ദം എന്നിവര്‍ സംബന്ധിച്ചു.
പൊതു വേദികളിലും, പൊതു ജാഥകളിലും മറ്റും തെയ്യകോലങ്ങള്‍ കെട്ടിയാടുന്ന പ്രവണത അവസാനിപ്പിക്കുക, തോറ്റം പാട്ടുകള്‍ കലാമേളകളില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുക തുടങ്ങി 10 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കും, 8 ന് രാവിലെ 10 മണിക്ക് സംസ്ഥാന പ്രസി: മുരളി പണിക്കര്‍ ഉദ്ഘാടനം ചെയ്യും, 9 ന് വൈകു: 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസി: പി പി റെനീഷ് ഉദ്ഘാടനം ചെയ്യും.ചായില്യം നാടന്‍പാട്ട് കലാ സമിതി ഒരുക്കുന്ന നാടന്‍ പാട്ടും അരങ്ങേറും.





Leave a Reply