ചൂരൽമല മേപ്പാടി റോഡ് പണി ഉടൻ പൂർത്തീകരിക്കണം – എസ്ഡിപിഐ
മേപ്പാടി : ചൂരൽമല- മേപ്പാടി റോഡ് പണി ഉടൻ പൂർത്തീകരിച്ച് ജനങ്ങളുടെ യാത്ര ദുരിതം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ആറു വർഷം മുമ്പ് പണി ആരംഭിച്ച ഈ റോഡിലൂടെയുള്ള യാത്ര പ്രദേശത്തെ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി കൊണ്ടിരിക്കുന്നു.
റോഡ് പണിക്ക് വേണ്ടി പല ഭാഗങ്ങളിൽ പൊളിച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമായിരിക്കുകയാണ്.ഇരുചക്ര വാഹന യാത്രക്കാർ ഭീതിയോട് കൂടിയാണ് ഈവഴിസഞ്ചരിക്കുന്നത്.വാഹനാപകടങ്ങൾ നിത്യസംഭവമായിരിക്കുന്നു.
അതിനാൽ റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം പാർട്ടി ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് യു.കെ ഫൈസി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഹറൂഫ്,
ജോയിന്റ് സെക്രട്ടറി സക്കരിയ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ആഷിക് സ്വാഗതവും, ട്രഷറർ ഷഹീർ നന്ദിയും പറഞ്ഞു.





Leave a Reply