22 പേരുള്ള ആദിവാസി കുടുംബത്തിന്റെ ദുരവസ്ഥ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പനമരം:പനമരം കുറുമ്പാലക്കോട്ട അമ്പലംകുന്ന് ഉന്നതിയിലെ 22 പേര്‍ അടങ്ങുന്ന ആദിവാസി കുടുംബം അനുഭവിക്കുന്ന ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ജില്ലാ കളക്ടറും ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.ചുമരും മേല്‍ക്കൂരയും തകര്‍ന്ന് നിലംപതിക്കാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ശുചിമുറി സൗകര്യമില്ല.ബത്തേരി ടൗണ്‍ ഹാളില്‍ അടുത്ത മാസം നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.ദൃശ്യമാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുടിവെള്ളം കിട്ടാനില്ല. വീടിന് പിന്നിലെ പാറകള്‍ ഏതുസമയവും വീടിന് മുകളില്‍ നിലംപതിക്കാം. കുടുംബം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാല്‍ ഇവിടെ നിര്‍മ്മാണസാമഗ്രികള്‍ എത്തിക്കുന്നത് എളുപ്പമല്ല. പൂര്‍ണമായ പുനരധിവാസം മാത്രമാണ് പരിഹാരം.





Leave a Reply