തരിയോടിന്റെ താരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം
കാവുംമന്ദം: കായിക മേഖലയില്‍ മികവ് തെളിയിച്ച താരങ്ങളെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ബ്ലോക്ക് തല കേരളോത്സവം ഫുട്‌ബോള്‍ ജേതാക്കളായ സ്റ്റാര്‍ എഫ് സി തരിയോട്, ക്രിക്കറ്റ് റണ്ണറപ്പായ ഫാല്‍ക്കന്‍സ് കാവുമന്ദം, സംസ്ഥാന ഹാന്‍ഡ് ബോള്‍ ടീമില്‍ ഇടം ലഭിച്ച മുഹമ്മദ് ഡാനിഷ്, അജിന്‍ ജിബോയ്, സംസ്ഥാന സബ്ജൂനിയര്‍ ഹോക്കി ടീമില്‍ ഇടം ലഭിച്ച വിജിത്ത് ചന്ദ്രന്‍, സംസ്ഥാന ജൂനിയര്‍ വോളിബോള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ടീം അംഗമായ ആന്‍ലിയ മാത്യു, നാഷണല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സജിത്ത് ബാബു തുടങ്ങിയ പ്രതിഭകളെയാണ് ഗ്രാമപഞ്ചായത്ത് ആദരിച്ചത്.
മടത്തുവയല്‍ തറവാട്ടില്‍ വച്ച് നടന്ന അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ വി ജി ഷിബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന്‍, എം കെ രാമന്‍, ചന്തു മടത്തുവയല്‍, എം എ രാമന്‍, എം കെ ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രന്‍ മടത്തുവയല്‍ സ്വാഗതവും പ്രമോട്ടര്‍ വിശ്വന്ത് നന്ദിയും പറഞ്ഞു.





Leave a Reply