സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം: ചരിത്ര നേട്ടം കൈവരിച്ച് പിണങ്ങോട് സ്കൂൾ
പിണങ്ങോട്: പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോൽവം സാമൂഹ്യ ശാസ്ത്രമേളയിൽ ചരിത്രനേട്ടം കൈവരിച്ച് പിണങ്ങോട് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് വർക്കിങ് മോഡലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ദേവദർശ്, ആരോൺ എസ് നായർ എന്നിവർ മിന്നും താരങ്ങളായി. നിവേദ്യ (ചരിത്ര രചന), നീൽ ഗഗൻ (പ്രസംഗം), സയൻസ് വിഭാഗത്തിൽ അദീൽ അഫ്‌ലഹ് (ഐഒടി), ഇസ്സത്ത് ദലീൻ (ഇലക്ട്രോണിക്സ‌്), റിദ ഫാതിമ (സി.വി രാമൻ ഉപന്യാസ മൽസരം), വൈഗ പാർവ്വതി, ശ്രേയ ബിനു, സാന്ദ്ര സുഭാഷ്, ആയിഷ ഹെസ, ഫൈഹ (സയൻസ് മാഗസിൻ നിർമ്മാണം), ഐ.ടി മേളയിൽ നിഷ്ബ ഷെറിൻ (എ.ടി പ്രസ്റേഷൻ), വർക്ക് എക്സ്പിരിയൻസിൽ റിയ ഫാത്തിമ (എബ്രോയ്ഡറി), ജാസ്‌മിൻ മരിയ സബീഷ് (ത്രെഡ് പാറ്റേൺ), സെഫാനി റിൻസ് സിബി (മെറ്റൽ എൻഗ്രേവിങ്ങ്) എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി. വിജയികളെ പ്രിൻസിപ്പൽ, ഹെഡ്‌മാസ്റ്റർ, പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ അനുമോദിച്ചു.





Leave a Reply