കാട്ടിക്കുളത്ത് രുചിമേളം
കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടന്‍ പലഹാരങ്ങള്‍ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ പലഹാര മേളയും പ്രദര്‍ശനവും സംഘടിപ്പിച്ചു. 50 ല്‍ അധികം നാടന്‍ പലഹാരങ്ങളുടെ പാചക കുറിപ്പ് ഉള്‍പ്പെട്ട’അപ്പച്ചന്തം ‘ എന്ന പേരിലുള്ള കുട്ടികളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനം എച്ച് എം സബ്രിയ ബീഗം പി നിര്‍വഹിച്ചു. പാഠഭാഗങ്ങളുടെ നേരനുഭവം ഒരുക്കിയ സന്തോഷം പിടിഎ, രക്ഷിതാക്കള്‍, മറ്റധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ രേഖപ്പെടുത്തി.





Leave a Reply