ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ദ സോപാന്‍ ടെസ്റ്റ് ക്യാമ്പ് സമാപിച്ചു
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വൈത്തിരി ലോക്കല്‍ അസോസിയേഷന്റെ 2025-26 അധ്യായന വര്‍ഷത്തെ ദ്വിദീയ സോപാന്‍ ടെസ്റ്റ് ക്യാമ്പ് മുട്ടില്‍ ഓര്‍ഫനേജ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസറും ലോക്കല്‍ അസോസിയേഷന്‍ ചെയര്‍മാനുമായ ടി.ബാബു നിര്‍വഹിച്ചു. അച്ചടക്കമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കലാണ് ഒരു സ്‌കൗട്ടിന്റെ പ്രധാന ചുമതലയെന്നും അതിനാവശ്യമായ എല്ലാ സഹകരണങ്ങളും സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തിവരുന്നുണ്ടെന്നും ഉദ്ഘാടനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
അസോസിയേഷന്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സുബൈര്‍ എളകുളം അധ്യക്ഷതവഹിച്ചു. ഓര്‍ഫനേജ് യു. പി സ്‌കൂള്‍ കണ്‍വീനര്‍ ശ്രീ, മുസ്തഫ ഹാജി മുഖ്യ അതിഥി ആയിരുന്നു. പ്രധാന അധ്യാപകരായ സി. അഷ്റഫ്, ശ്രീജ, എ ഡി ഒ സി അബ്ദുറഷീദ്, എന്നിവര്‍ സംസാരിച്ചു. സുനൈന, നിമല്‍, നൗഫല്‍, അഫ്സല്‍, ജൈഷല്‍, എന്നിവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പ് ലീഡര്‍ . അബൂബക്കര്‍ ചടങ്ങിന് നന്ദി അറിയിച്ചു.





Leave a Reply