May 2, 2026

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ 

0
IMG_20251112_185249
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽബത്തേരി പഴുപ്പത്തൂർ മാവത്ത് വീട്ടിൽ സുനിൽകുമാർ (53) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം ദൊട്ടപ്പൻ കുളത്തുള്ള ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 54 പാക്കറ്റ് ഹാൻസും 46 പാക്കറ്റ് കൂൾ ലിപ്പും ബാഗിൽ സൂക്ഷിച്ച 31650 രൂപയും പിടിച്ചെടുത്തു. ഇയാൾ മുൻപും സമാന കേസിലുൾപ്പെട്ടയാളാണ്. കുട്ടികളടക്കമുള്ളവർക്ക് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബത്തേരി സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *