May 3, 2026

വിമുക്തി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ബത്തേരി സെന്റ് മേരീസ് ജേതാക്കള്‍

0
IMG_20251113_123625
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: എക്‌സൈസ് വിമുക്തി മിഷന്‍ നേര്‍ക്കൂട്ടം, ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ ‘ലഹരിക്കെതിരേ കായിക ലഹരി’ എന്ന ആശയം മുന്‍നിര്‍ത്തി വയനാട്ടിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് കരിമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബത്തേരി സെന്റ് മേരീസ് കോളജ് ടീം ജേതാക്കളായി. ഫൈനലില്‍ ഒമ്പത് വിക്കറ്റിന് കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളജ് ടീമിനെയാണ് പരാജയപ്പെടുത്തിയത്.

മാനന്തവാടി ജനമൈത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.കെ. ജിതിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബാബു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സജീവന്‍ തരിപ്പ, പ്രിവന്റിവ് ഓഫീസര്‍ കെ.കെ. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കെ. മന്‍സൂര്‍ അലി, പി.പി. ശ്രീജേഷ്, കെ. ഹാഷിം, എം.പി. ഷഫീഖ്, ജയ്‌മോന്‍, ഉണ്ണിക്കൃഷ്ണന്‍, എക്‌സൈസ് ഡ്രൈവര്‍ ജോണ്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപനച്ചടങ്ങില്‍ വിമുക്തി മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *