പുൽപ്പള്ളിയിലെ ഐഎൻടിയുസി പ്രവർത്തകർ രാജിവെച്ച് സിഐടിയുവിലേക്ക്
പുൽപ്പള്ളി:20 വർഷത്തോളമായി പുൽപ്പള്ളിയിൽ ഐഎൻടിയുസി തൊഴിലാളിയായിരുന്ന രാജൻ എന്ന വ്യക്തിയുടെ മകൻ എൽഡിഎഫ് സ്ഥാനാർത്ഥിയായതിൻ്റെ പേരിൽ, രാജനെ ഐഎൻടിയുസി സംഘടനയിൽ നിന്നും പുറത്താക്കുകയും തൊഴിൽ നിഷേധിക്കുകയും ചെയ്തിരുന്നു. അതിൽ പ്രതിഷേധിച്ച് രാജന്റെ സഹപ്രവർത്തകരായ 9 ഐഎൻടിയുസി തൊഴിലാളികൾ സിഐടിയുവിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു സിപിഐഎം പുൽപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ വെച്ച് തൊഴിലാളികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു എം.എസ് സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, പി.എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply