August 25, 2026

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ചുള്ളിയോട് 16 മുതല്‍

0
site-psd-269
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: 55-ാമത് സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 22 വരെ വയനാട്ടിലെ ചുള്ളിയോട് ഗാന്ധി സ്മാരക ഫല്‍ഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ചുള്ളിയോട് ഗാന്ധി സ്മാരക സ്പോര്‍ട്സ് ക്ലബ് എന്നിവ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ള പുരുഷ ടീമും എട്ട് ജില്ലകളില്‍നിന്നുള്ള വനിതാ ടീമും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ഒരുക്കം പൂര്‍ത്തിയാകുന്നതായി സംഘാടക സമിതി.ചെയര്‍മാന്‍ ടി.സി. വര്‍ഗീസ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി എം.പി. ഹരിദാസന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍, ക്ലബ് സെക്രട്ടറി എല്‍.എ. സോളമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരേസമയം നാലായിരം പേര്‍ക്ക് മത്സരം കാണുന്നതിന് താത്കാലിക ഗാലറിയിലടക്കം സജ്ജമാക്കിയിട്ടുണ്ട്. ദിവസം 100 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. 600 രൂപയ്ക്ക് സീസണ്‍ ടിക്കറ്റ് ലഭിക്കും. ദിവസവും വൈകുന്നേരം ആറു മുതലാണ് മത്സരങ്ങള്‍. വനിതകളുടെ ഒന്നും പുരുഷന്‍മാരുടെ രണ്ടും മത്സരം ഉണ്ടാകും.
ടൂര്‍ണമെന്റ് ഉദ്ഘാടനം 16ന് വൈകുന്നേരം അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തന്‍ അധ്യക്ഷത വഹിക്കും.
ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഒന്നാം സ്ഥാനക്കാര്‍ക്ക് ബത്തേരി യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷന്‍സും രണ്ടാം സ്ഥാനക്കാര്‍ക്ക് അമ്പലവയല്‍ ആമീസ് നഴ്സറിയും വനിതാ വിഭാഗം ഒന്നാം സ്ഥാനക്കാര്‍ക്ക് തറപ്പേല്‍ നഴ്സറി ആനപ്പാറയും രണ്ടാം സ്ഥാനക്കാര്‍ക്ക് അഷ്റഫ് റിയല്‍ ചുള്ളിയോടും സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫി ലഭിക്കും. ജനുവരി മൂന്നു മുതല്‍ വാരാണസിയില്‍ നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള പുരുഷ, വനിതാ ടീം അംഗങ്ങളെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കും

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *