July 13, 2026

ഗോത്രകിരണം 2.0;സൗജന്യ പി.എസ്.സി.പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

0
site-psd-272
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :സൗജന്യ പി.എസ്.സി പരിശീലന പരിപാടിയായ ഗോത്രകിരണം 2025-26 പദ്ധതിക്ക് ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ തുടക്കം.വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യപ്രഭാഷണം നടത്തി.സൈറ്റ് വയനാട് പ്രസിഡന്റ് ഡോ. ആന്റണി ജോസഫ് അദ്ധ്യക്ഷനായി.വിമുക്തി മിഷന്റെ ഭാഗമായി എക്‌സൈസ് വകുപ്പിനു കീഴില്‍ മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ആഭിമുഖ്യത്തില്‍ സൈറ്റ് വയനാടിന്റെ സഹകരണത്തോടെ ജില്ലയിലെ ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ ഗവണ്‍മെന്റ് ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

സൈറ്റ് വയനാടിന്റെ ഡയറക്ടര്‍ ഫാദര്‍ ജെന്‍സന്‍ സ്വാഗതമാശംസിച്ചു.
ദ്വാരക ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.ജില്ലാ ഭരണകൂടവും എക്‌സൈസ് വകുപ്പും സംയുക്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്വസ് കോമ്പറ്റീഷന്‍ നടത്തി.ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഉപഹാരവും പ്രശസ്തി പത്രവും നല്‍കി. ഡി.എല്‍.എസ്.എ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ അനീഷ് ചാക്കോ,ഡോ.ഷാജന്‍ നൊറോണ, വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ. ജെ.ഷാജി,അനുപമ അരവിന്ദ്,ദീപക് പി ദാസ്, മുതലായവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഒന്നാം ഘട്ട ഗോത്രകിരണം പി.എസ്.സി പരിശീലന പരിപാടിയില്‍ പങ്കെടുത്ത് ജോലി ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ വിമുക്തി മാനേജറും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രന്‍,പി.ആര്‍ ജിനോഷ് ,സജു ആന്റണി, വിഷ്ണുമായ സത്യന്‍ മുതലായവര്‍ ആദരിച്ചു.ജനമൈത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.കെ ജിതിന്‍ നന്ദി പ്രകാശനം നടത്തി. വിമുക്തി മിഷന്‍ വയനാട് ജില്ല കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം, കെ. കെ.ബാബു,വി.കെ. സുരേഷ്, എം.കെ. മന്‍സൂര്‍ അലി, ജോണ്‍ ജോസ്,എം.ബി.ഷഫീഖ്, പി.വിജേഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ കെ എ,ജോയി കെ. അനില്‍ കുമാര്‍ കെ, പി.സി.അനില മുതലായവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *