ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
ലോകായുക്ത സിറ്റിങ് 27 വരെ
കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നവംബര്‍ 25 മുതല്‍ 27 വരെ ക്യാമ്പ് സിറ്റിങ് നടത്തുന്നു. നവംബര്‍ 25 ന് കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും നവംബര്‍ 26,27 തിയതികളില്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0471 2300362.
മരങ്ങള്‍ ലേലം ചെയ്യുന്നു
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ഭാഗത്ത് ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 18 രാവിലെ 12 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലത്തിനായുള്ള ക്വട്ടേഷനുകള്‍ നവംബര്‍ 17 വൈകിട്ട് അഞ്ചിനകം സ്വീകരിക്കും. ഫോണ്‍ -04936 29 2205, 8943902890





Leave a Reply