April 25, 2026

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

0
site-psd-283
By ന്യൂസ് വയനാട് ബ്യൂറോ

 

റിപ്പണ്‍ : മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. ജില്ലാ ലീഗ് ഉപാധ്യക്ഷന്‍ റസാഖ് കല്‍പറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ. കെ സലീം അധ്യക്ഷനായി.മണ്ഡലം ലീഗ് ഉപാധ്യക്ഷന്‍ എം ബാപ്പുട്ടി ഹാജി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി.ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫസല്‍ സി എച്ച്, ജില്ലാ ലീഗ് ഉപാധ്യക്ഷന്‍ യാഹ്യാഖാന്‍ തലക്കല്‍ സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് ബാവ, ബാലന്‍ ഉണിക്കാട്, എ.കെ.റഫീഖ്, വി അബ്ദുള്ളക്കുട്ടി , പി.എം എ കരീം, കെ ടി റസാഖ്, കെ.കെ കുഞ്ഞമ്മദ് , പി.കെ ലത്തീഫ് , അഷ്‌ക്കര്‍ അലി, കബീര്‍ പാടി വയല്‍, ഫായിസ് തലക്കല്‍, സി ജാഫര്‍, പി.കെ സാലിം, മുബഷിര്‍ പി, ഷഹര്‍ബാന്‍ സൈതലവി,സഫിയ സമദ് സംസാരിച്ചു.ജനറല്‍ സെക്രട്ടറി സി. ടി ഹുനൈസ് സ്വാഗതം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *