April 25, 2026

കോണ്‍ഗ്രസ് എടവകയില്‍ വികസന പദയാത്ര സംഘടിപ്പിച്ചു

0
site-psd-284
By ന്യൂസ് വയനാട് ബ്യൂറോ

 

എടവക: കോണ്‍ഗ്രസ് എടവക പഞ്ചായത്ത് ഇലക്ഷന്‍ കമ്മിറ്റി യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവര്‍ത്തനങ്ങളെ വിളംബരം ചെയ്ത് മണ്ഡലം പ്രസിഡണ്ടുമാരായ വിനോദ് തോട്ടത്തില്‍ ഉഷ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനന്‍ പതാക കൈമാറി.ഡി.സി.സി സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡണ്ട് മാരായ ജിന്‍സണ്‍ തൂപ്പുങ്കര, എ.എം നിഷാന്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.പദയാത്രയുടെ സമാപന സമ്മേളനം എഐസിസി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *