July 31, 2026

ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാര്‍ഡുകളില്‍ ജനവിധി തേടി ഭര്‍ത്താവും ഭാര്യയും; കൗതുകമായി അമ്പലവയലിലെ സ്ഥാനാര്‍ത്ഥികള്‍

0
site-psd-288
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പലവയല്‍ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാര്‍ഡുകളില്‍ ഭര്‍ത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്.എടക്കല്‍ നഗര്‍ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു അമ്പലവയല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലും, നിഷ രഘു എട്ടാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്.ഈ രണ്ട് വാര്‍ഡുകളും പട്ടികവര്‍ഗ (എസ്ടി) സംവരണമായതോടെയാണ് കുറുമ സമുദായത്തില്‍ നിന്നുള്ള ഈ ദമ്പതികളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഇരുവരും സജീവ പാര്‍ട്ടി പ്രവര്‍ത്തകരാണ്. വ്യക്തിബന്ധങ്ങളും പാര്‍ട്ടി വോട്ടുകളും ഒരുപോലെ സമാഹരിച്ച് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഒരേ പഞ്ചായത്തില്‍ ദമ്പതികള്‍ ഒരുമിച്ച് വിജയിക്കുമോ എന്ന ആകാംഷയിലാണ് അമ്പലവയലിലെ വോട്ടര്‍മാര്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *