തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു
തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയുടെ പരിധി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്ഥാനാര്‍ത്ഥികള്‍ക്ക് 75,000 രൂപയുമാണ് പരമാവധി ചെലവഴിക്കാനാവുക. ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനുകളിലേക്കും മത്സരിക്കുന്നവര്‍ക്ക് 1,50,000 രൂപ വരെ ചെലവഴിക്കാം.സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം എല്ലാ സ്ഥാനാര്‍ത്ഥികളും ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായും (www.sec.kerala.gov.in) കണക്കുകള്‍ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുകയോ, നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ അഞ്ചുവര്‍ഷത്തേക്ക് അയോഗ്യരാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.





Leave a Reply